ആലപ്പുഴ: നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കൽ സെക്രട്ടറി. കഞ്ഞിക്കുഴി സിപിഎം ലോക്കൽ സെക്രട്ടറി ഹെബിൻ ദാസാണ് നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ ഷൈനെ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.
ഹെബിന്റെ ബന്ധുവായ യുവാവിനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കൊപ്പം ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ പോലീസ് ബന്ധുവായ യുവാവിന്റെ പക്കൽ നിന്ന് ഫോൺ പിടിച്ചെടുത്തു. ഫോൺ പോലീസുകാരൻ പിടിച്ചെടുത്തതാണ് സിപിഎം നേതാവിനെ പ്രകോപിപ്പിച്ചത്. ആവശ്യമില്ലാത്ത പരിപാടിയ്ക്ക് നിന്നാൽ വിവരമറിയുമെന്നാണ് ഫെബിൻ പോലീസുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ സിപിഎം നേതാവ് ഫെബിനെതിരെ ഷൈൻ ഉന്നതപോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
Comments