അംബാനിയുടെയും അദാനിയുടെയും പണമല്ല, പാവപ്പെട്ടവരുടെ 300 കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത്; കരുവന്നൂർ ബാങ്ക് കൊള്ളയടിച്ചവർക്ക് മന്ത്രിയുമായി അടുത്ത ബന്ധം; മാസപ്പടി വിവാദത്തിലും കരുവന്നൂർ ബാങ്ക് കൊള്ളയിലും മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അംബാനിയുടെയും അദാനിയുടെയും പണമല്ല, പാവപ്പെട്ടവരുടെ 300 കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത്; കരുവന്നൂർ ബാങ്ക് കൊള്ളയടിച്ചവർക്ക് മന്ത്രിയുമായി അടുത്ത ബന്ധം; മാസപ്പടി വിവാദത്തിലും കരുവന്നൂർ ബാങ്ക് കൊള്ളയിലും മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 12:06 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: മാസപ്പടി വിവാദത്തിൽ നിന്നും കരുവന്നൂർ ബാങ്ക് കൊള്ളയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മാസപ്പടി ആരോപണത്തെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഗാന്ധി വധത്തെപ്പറ്റിയും സംഘപരിവാറിനെ കുറിച്ചുമാണ് പുതുപ്പള്ളിയിൽ വന്ന് മുഖ്യമന്ത്രി പറഞ്ഞത്. തേഞ്ഞൊട്ടിയ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടാണ് പുതുപ്പള്ളിയിലെ രണ്ട് തിരഞ്ഞെടുപ്പ് യോഗങ്ങളിലും അദ്ദേഹം സംസാരിച്ചത്. യുഡിഎഫും ബിജെപിയും തമ്മിൽ ധാരണയുണ്ട് എന്ന പച്ചക്കള്ളവും ഇവിടെ വന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നത്. മകളുടെ മാസപ്പടി വിവാദം, സിആർഎംഎൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി നേരിട്ട് കോഴ വാങ്ങിയ സംഭവം, കരുവന്നൂർ ബാങ്കിലെ 300 കോടിയുടെ അഴിമതി എന്നിവയിൽ ഒന്നും ഒരു മറുപടിയും പിണറായി വിജയൻ പറഞ്ഞില്ല.

2021-ൽ വീണ്ടും സർക്കാരുണ്ടാക്കി അതുകൊണ്ട് ജനങ്ങൾ എല്ലാം തള്ളിക്കളഞ്ഞു എന്നാണ് മുഖ്യമന്ത്രി വാദം. അത് എന്ത് ന്യായമാണ്. 2021-ൽ സർക്കാർ ഉണ്ടാക്കിയെന്ന് വച്ച് അഴിമതികൾ നടത്തിയിട്ടില്ല എന്നാകുമോ. വീണ്ടും അധികാരത്തിൽ വന്നതുകൊണ്ട് ഏജൻസികൾ നടത്തുന്ന അന്വേഷണവും നീതിന്യായ കോടതികളിലെ കണ്ടെത്തലുകളും ജനങ്ങൾ വിശ്വസിക്കേണ്ടതില്ലെന്നാണോ മുഖ്യമന്ത്രി പറയുന്നത്. കേരളം കൊള്ളയിക്കാനുള്ള ലൈസൻസാണോ തുടർഭരണം. നാടു മുഴുവൻ കൊള്ളയടിച്ച് കുടുംബത്തിന്റെ വയറ് വീർപ്പീക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി ഉത്തരം പറയണം. സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന എ.വിജയരാഘവന്റെ ഭാര്യ, ഇപ്പോഴത്തെ മന്ത്രിയായ ആർ. ബിന്ദുവിന് കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിക്കാരുമായി അടുത്ത ബന്ധമാണുള്ളത്. അവരുടെ തിരഞ്ഞെടുപ്പിന് ഈ തട്ടിപ്പുകാരുടെ വലിയ തരത്തിലുള്ള സഹായം ലഭിച്ചിരുന്നു.

എ.സി മൊയ്തീൻ മാത്രമല്ല ഈ കൊള്ളയ്‌ക്ക് ഉത്തരവാദി. രണ്ട് സിപിഎം ജില്ലാ സെക്രട്ടറിമാർ, കണ്ണൂർകാരനായ ഉന്നതനായ സിപിഎം നേതാവ്. അവർക്കെല്ലാം 300 കോടിയുടെ അഴിമതിയിൽ പങ്കുണ്ട്. കേസിൽ അന്വേഷണം നേരിടുന്ന കണ്ണൂർകാരനായ സതീശൻ എന്നയാൾ ആരാണ്. ഇടതുമുന്നണി കൺവീനറുടെ വേണ്ടപ്പെട്ട ആളാണ് സതീശൻ. ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരം നൽകിയേ കഴിയൂ. അല്ലാതെ തുടർഭരണം കിട്ടി എന്നും പറഞ്ഞ് എന്തും കാണിക്കാം എന്നു കരുതി ഇരിക്കുകയല്ല വേണ്ടത്. അംബാനിയുടെയും അദാനിയുടെയും പണമല്ല കൊള്ളയടിച്ചത്. പാവപ്പെട്ടവരുടെ 300 കോടിയാണ് കൊള്ളയടിക്കപ്പെട്ടത്. കരുവന്നൂരിലെ പണം കൊള്ളയടിച്ചവർ മന്ത്രിയുടെ പ്രചാരണത്തിനായി മുന്നിലുണ്ടായിരുന്നു. ഇവരെല്ലാം ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയത്. ഇതിനൊന്നും മറുപടി പറയാതെ സംഘപരിവാർ, ഗാന്ധിവധം എന്നിങ്ങനെയെല്ലാം പറഞ്ഞ് ആരെയാണ് മുഖ്യമന്ത്രി കബളിപ്പിക്കാൻ ശ്രമിക്കുന്നത്. അഴിമതി ആരോപണത്തിൽ ഒരു അന്വേഷണം വന്നാൽ ഒരുമിച്ച് നിൽക്കണമെന്ന സൂചന കോൺഗ്രസിന് മുഖ്യമന്ത്രി നൽകി കഴിഞ്ഞു. സിപിഎമ്മിന്റെ സ്വാഭാവിക സഖ്യ കക്ഷിയാണ് കോൺഗ്രസ്- കെ.സുരേന്ദ്രൻ പറഞ്ഞു.

 

Tags: CPMK SurendranPinarayi VijayanKaruvannur bank scam
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies