തിരുവനന്തപുരം: ഓണം മദ്യവിൽപനയിൽ വീണ്ടും റെക്കോഡ് സൃഷ്ടിച്ച് മലയാളികൾ. കഴിഞ്ഞ 8 ദിവസം കൊണ്ട് കേരളം കുടിച്ചുതീർത്തത് 665 കോടി രൂപയുടെ മദ്യമാണെന്നാണ് റിപ്പോർട്ട്. ബെവ്കോ ഔട്ട്ലെറ്റുകളിലെയും വെയർഹൗസുകളിലെയും കണക്കാണിത്. കഴിഞ്ഞ വർഷം (2022) ഇതേ ദിവസങ്ങളിലെ വിൽപന 624 കോടിയായിരുന്നു.
ഉത്രാടദിനമായ ഇന്നലെ 121 കോടി രൂപയുടെ മദ്യം വിറ്റു പോയിരുന്നു. ഔട്ട്ലെറ്റുകൾ വഴിയുള്ള വിൽപന 116 കോടിയെങ്കിലും വരും. കഴിഞ്ഞ വർഷം ഇത് 112 കോടി രൂപയായിരുന്നു. നാല് കോടി രൂപയുടെ വർദ്ധനവാണ് ഉത്രാട ദിനത്തിലെ മദ്യക്കച്ചവടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും കൂടുതൽ വിൽപന നടന്നത് തൃശൂർ ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയിൽ വിറ്റത്. മദ്യവിൽപനയിൽ രണ്ടാമത് കൊല്ലം ആശ്രാമമാണ്. ഇവിടെ 1.01 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. ഏറ്റവും കുറവ് മദ്യവിൽപന ഇടുക്കി ചിന്നക്കനാലിലെ ഔട്ട്ലെറ്റിലാണ്. 6.31 ലക്ഷം രൂപയുടെ വിൽപനയാണ് ഇടുക്കിയിൽ നടന്നത്.
Comments