തൃശൂർ: സെപ്റ്റംബർ ആറ് അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് സമർപ്പിക്കാനായി പൊന്നിൻ കിരീടം സമർപ്പിക്കാനൊരുങ്ങി ഭക്തൻ. തൃശൂർ കൈനൂർ തറവാട്ടിൽ കെവി രാജേഷ് ആചാര്യയാണ് പിറന്നാൾ ദിന സമ്മാനമായി ഭഗവാന് സ്വർണ കിരീടം സമർപ്പിക്കുന്നത്. ഏകദേശം 38 പവൻ തൂക്കം വരുന്ന സ്വർണ കിരീടമാണ് തയ്യാറാക്കിയിരിക്കുന്നത്.
ചതയദിനത്തിൽ ഭഗവാന് വഴിപാടായി 100 പവനോളം തൂക്കം വരുന്ന സ്വർണക്കിണ്ടി ലഭിച്ചിരുന്നു. ടിവിഎസ് ഗ്രൂപ്പിന്റെ വക വഴിപാടായാണ് സ്വർണ കിണ്ടി സമർപ്പിച്ചത്. ഇതിന് ഏകദേശം 49,50000 രൂപയാണ് വില. നാലാം ഓണ ദിനത്തിൽ ഉച്ചപൂജയ്ക്ക് മുമ്പായാണ് സമർപ്പണം നടന്നത്.
Comments