കാബൂൾ: പൗരന്മാരോട് പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശിച്ച് അഫ്ഗാനിസ്ഥാനിലെ താലീബാൻ ഭരണകൂടം. പാകിസ്താനിൽ കഴിയുന്നവർ എത്രയും വേഗം മടങ്ങിവരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പാകിസ്താനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കണിച്ചുകൊണ്ട് വിദേശകര്യ മന്ത്രാലയമാണ് നിർദ്ദേശം പുറത്തുവിട്ടിരിക്കുന്നത്.
ഇന്ധന- വൈദ്യുതി വിലവർദ്ധനവിനെതിരെ വൻപ്രതിഷേധമാണ് പാകിസ്താനിൽ ഉടനീളം നടക്കുന്നത്. നിലവിൽ പാകിസ്താനിൽ ലിറ്റർ പെട്രോളിന് 305 രൂപയാണ്. 14.91 രൂപാണ് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വർദ്ധിച്ചത്. ഹൈസ്പീഡ് പെട്രോളിന് 311.84 രൂപയാണ് വില. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയാറാൻ സ്വീകരിച്ച നടപടികളാണ് പാകിസ്താനെ കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിച്ചത്.
രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. പ്രധാന നഗരമായ കറാച്ചിയെയും പെഷവാറിനെയും വൈദ്യുതി പ്രതിസന്ധി സാരമായി ബാധിച്ചിരിക്കുകയാണ്. പ്രമുഖ വ്യാപാര സ്ഥാപനങ്ങളും വൈദ്യുതി ഇല്ലാത്തതിനാൽ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ഫാക്ടറികളുടെയും നിർമ്മാണ യൂണിറ്റുകളുടെയും പ്രവർത്തനങ്ങളും നിലച്ചു.
പാർലമെന്റ് പിരിച്ചുവിട്ടതിനാൽ താത്കാലിക കാവൽ പ്രധാനമന്ത്രിക്കാണ് ഭരണചുമതല. പാർലമെന്റ്ലേക്കുള്ള തിരഞ്ഞെടുപ്പും അടുത്തുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിലേക്കുള്ള പണം എവിടെ നിന്നും കണ്ടെത്തുമെന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഉത്തരമില്ലാത്ത അവസ്ഥയാണ്. വിലക്കയറ്റവും പ്രതിസന്ധികളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നാണ് നിഗമനം.
Comments