ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയമായതിന് പിന്നാലെ വിശ്വവിജയത്തെ പരിഹസിച്ചും അത് നടന്നിട്ടില്ലെന്നും പറഞ്ഞ് നിരവധി പാകിസ്താനികള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ലോകരാഷ്‌ട്രങ്ങള്‍ ഇന്ത്യയുടെ വിജയത്തെ അകമഴിഞ്ഞ പ്രശംസിച്ചപ്പോഴായിരുന്നു ഇത്. എന്നാലിപ്പോള്‍ പാകിസ്താന്‍ നടത്തിയ ഒരു ചാന്ദ്രദൗത്യത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘പാകിസ്താനികളും ചന്ദ്രനിലേക്ക് പോകുന്നു’ എന്ന അടിക്കുറിപ്പോടെ എക്സില്‍ പങ്കിട്ട വീഡിയോയാണ് വൈറലായത്. പാകിസ്താനില്‍ നിന്നുള്ളതാണ് ഈ സ്പൂഫ് വീഡിയോ. നദീം എന്ന ടിക്ടോക്കറാണ് വീഡിയോ നിര്‍മ്മിച്ചതും പങ്കുവച്ചിരിക്കുന്നതും. ചിരിപടര്‍ത്തുന്ന വീഡിയോയിലെ ഗ്രാഫിക് ദൃശ്യങ്ങളും വൈറലാണ്.
റോക്കറ്റിന് പകരം വാഴയില്‍ വിക്ഷേപണം നടത്തുന്നതും. യുവാവ് ചന്ദ്രനിലെത്തുന്നതുമാണ് വീഡിയോയുടെ ഇതിവൃത്തം. പാകിസ്താന്‍ അധികൃതരെ കളിയാക്കുന്നതാണ് വീഡിയോ. സോഷ്യല്‍ മീഡിയയില്‍ തരംഗമായ വീഡിയോയില്‍ നിരവധിപേരാണ് കമന്റുമായെത്തുന്നത്.
Pakistanis are also going to the moon 😭 pic.twitter.com/QLW8WWkPh3
— Taimoor Zaman (@taimoorze) August 31, 2023
“>
Comments