ലക്നൗ ; രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയെക്കുറിച്ച് ഇന്ത്യാ ടുഡേ മൂഡ് ഓഫ് നേഷൻ നടത്തിയ സർവേയിലാണ് എല്ലാവരെയും പിന്നിലാക്കി രാജ്യത്തെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയായി യോഗി ഉയർന്ന് നിൽക്കുന്നത്. ഈ സർവേയിൽ, രാജ്യത്തെ 30 മുഖ്യമന്ത്രിമാരുടെ പേരുകൾ നൽകി, അതിൽ ആളുകളോട് അവരുടെ ഇഷ്ടത്തിനനുസരിച്ച് റേറ്റിംഗ് നൽകാൻ ആവശ്യപ്പെട്ടു. ഈ സർവേയിൽ മുഖ്യമന്ത്രി യോഗിയെ ഏറ്റവും ഇഷ്ടപ്പെട്ടത് 43 ശതമാനം ആളുകളാണ് .
കുറ്റവാളികളോടും മാഫിയകളോടുമുള്ള വിട്ടു വീഴ്ച്ചയില്ലാത്ത സമീപനത്തെ തുടർന്ന് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും യോഗിയ്ക്ക് ആരാധകരുണ്ടെന്നാണ് റിപ്പോർട്ട് . ജനുവരിയിൽ നടത്തിയ സർവേയിൽ 39.1 ശതമാനവുമായി അദ്ദേഹം ഒന്നാം സ്ഥാനത്താണ്. അതായത് കഴിഞ്ഞ 7 മാസത്തിനിടെ യോഗിയുടെ ജനപ്രീതിയിൽ 4 ശതമാനം കുതിച്ചുചാട്ടമുണ്ടായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് രണ്ടാം സ്ഥാനത്ത്, 19 ശതമാനം പേർ മാത്രമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നത് . ജനുവരിയിൽ ഇത് 16 ശതമാനമായിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മൂന്നാം സ്ഥാനത്തും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നാലാം സ്ഥാനത്തുമാണ്.
മുഖ്യമന്ത്രി യോഗിയുടെ ജനപ്രീതിയുടെ കാരണവും ആളുകൾ പറഞ്ഞിട്ടുണ്ട്. ക്രമസമാധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി എടുത്ത തീരുമാനങ്ങളാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതെന്ന് ജനങ്ങൾ പറയുന്നു. ക്രമസമാധാനത്തിൽ കടുത്ത നിലപാട് സ്വീകരിച്ചും ഹിന്ദുത്വത്തിന്റെ അജണ്ട കൊണ്ടും അദ്ദേഹം പുതിയ മാതൃക തയ്യാറാക്കിയിട്ടുണ്ട്. ഇതൊക്കെ ആളുകൾ ഇഷ്ടപ്പെടുന്നു.
കുറ്റവാളികളെ തടയാൻ ബുൾഡോസർ ഉപയോഗിക്കുന്നതും, യുപിയിൽ നിക്ഷേപം വർധിപ്പിക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾക്കും നിരവധി ആരാധകരാണുള്ളത് .
Comments