തിരുവനന്തപുരം: വര്‍ക്കലയില്‍ വാഹനം തടഞ്ഞു നിര്‍ത്തി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ വര്‍ക്കല പോലീസിന്റെ പിടിയിലായി. താഴേവെട്ടൂര്‍ കനാല്‍ പുറമ്പോക്കില്‍ നത്ത് എന്നുവിളിക്കുന്ന റഫീഖ് (27), ചിലക്കൂര്‍ ചുമടുതാങ്ങി ടി.ബി റോഡ്, വിളയില്‍ വീട്ടില്‍ അലി(36) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നിരവധി അക്രമ കേസുകളില്‍ പ്രതികളാണ്.
ചിലക്കൂര്‍ സ്വദേശിയായ ജമീലിനെയാണ് പ്രതികള്‍ മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഇയാളുടെ തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ട്. പ്രതികളെ കോടതി റിമാന്‍ഡുചെയ്തു. ജമീലും പ്രതികളും തമ്മില്‍ ഒരു മാസം മുന്‍പ് വഴക്കും കൈയേറ്റവും നടന്നിരുന്നു. വീട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് ജമീലിന് ചികിത്സാ സഹായം നല്‍കാമെന്ന ധാരണയില്‍ വഴക്ക് ഒത്തുതീര്‍ത്തിരുന്നു.
എന്നാല്‍ സെപ്റ്റംബര്‍ 2 ന് രാത്രിയില്‍ സഹോദരിഭര്ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത ജമീലിനെ ചുമടുതാങ്ങി ജംഗ്ഷന് സമീപം പ്രതികള്‍ തടഞ്ഞു നിര്‍ത്തുകയും അസഭ്യം വിളിച്ചുകൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. സഹോദരിഭര്‍ത്താവ് തടയാന്‍ ശ്രമിച്ചെങ്കിലും, റോഡില്‍ കിടന്ന ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ കൊണ്ട് പ്രതികള്‍ ജമീലിന്റെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.
Comments