രാജ്യത്തുടനീളം ഇന്ന് ജന്മാഷ്ടമി ആഘോഷിക്കുകയാണ്. സംസ്ഥാന വ്യാപകമായി നടത്തുന്ന ശോഭായാത്രകളിലായി രണ്ടരലക്ഷം കുട്ടികളാണ് കൃഷ്ണവേഷം അണിയുന്നത്. സെലിബ്രിറ്റികളും ജന്മാഷ്ടമി ആഘോഷിക്കുകയാണ്.
ഇപ്പോഴിതാ, ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. തന്റെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് താരം ആശംസ അറിയിച്ചിക്കുന്നത്.
ഗോപപാലകരോടൊപ്പം വെണ്ണ കട്ട് തിന്നുന്ന ശ്രീകൃഷ്ണന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ആശംസ അറിയിച്ചിരിക്കുന്നത്. ‘ശ്രീകൃഷ്ണ ജയന്തി ആശംസകൾ ‘ എന്ന് ചിത്രത്തിന് തലക്കെട്ടായി കുറിച്ചിരിക്കുന്നു.















