കൊൽക്കത്ത: ബംഗാളിൽ എംഎൽഎമാരുടെയം മന്ത്രിമാരുടെയും ശമ്പളം കുത്തനെ വർദ്ധിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. 40,000 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തുള്ള എംഎൽഎമാരുടെ ശമ്പളം വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശമ്പള വർദ്ധന.
നിലവിൽ സംസ്ഥാനത്തെ ഒരു എംഎൽഎയുടെ ശമ്പളം 10000 രൂപയാണ്. പുതിയ ശമ്പളം നിലവിൽ വരുന്നതോടെ ഇത് 50,000മായി ഉയരും. മന്ത്രിമാരുടെ ശമ്പളം 10,900 ൽ നിന്നും 50,900 മായും കാബിനറ്റ് മന്ത്രിമാരുടേത് 11,000 ൽ നിന്നും 51,000 മായും വർദ്ധിക്കും.
എംഎൽഎമാർക്ക് ഏറ്റവും കൂടുതൽ ശമ്പളം നല്ഡകുന്നത് തെലങ്കാനയാണ്. 2,50000 മാണ് സംസ്ഥാനത്തെ ഒരു എംഎൽഎയുടെ ശമ്പളം. മുഖ്യമന്ത്രിയായ കെ. ചന്ദ്രശേഖർ റാവു ശമ്പളമായി വാങ്ങുന്നത് പ്രതിമാസം 4,20,000 രൂപയാണ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഒരു മാസത്തെ ശമ്പളം 1,40,000 രൂപയാണ്.
Comments