ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേകസമ്മേളത്തിലെ അജണ്ട പുറത്തിറക്കി കേന്ദ്രം. സമ്മേളനത്തിൽ നാല് സുപ്രധാന ബില്ലുകൾ ചർച്ചയാകും. സെപ്റ്റംബർ 18-ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട കേന്ദ്രം പുറത്തിറക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ബിൽ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരുടെ ഭേദദതി ബില്ലും, പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പീരിയോഡിക്കൽ ബിൽ എന്നിവയും അജണ്ടയിൽ ഉൾപ്പെടുന്നു.
ബിൽ പ്രകാരം ജനങ്ങൾ തിരഞ്ഞെടുത്ത അംഗങ്ങൾ മാത്രമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്ന സമിതിയിൽ ഉണ്ടാകുക. നേരത്തെ ലോക്സഭ പാസാക്കി രാജ്യസഭയിൽ തീർപ്പാക്കാത്ത അസാധുവാക്കൽ ബിൽ രാജ്യസഭ പാസാക്കും. ആദ്യ ദിവസം പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രം ചർച്ച ചെയ്യും. സ്വതന്ത്രാനന്തരമുള്ള 75 വർഷത്തെ ചരിത്രം നിരവധി അവിസ്മരണീയമായ അവസരങ്ങൾക്ക് വേദിയായിട്ടുണ്ട്. ആ അസുലഭ മുഹൂർത്തങ്ങളുടെ അനുസ്മരണം ശ്രദ്ധേയമായ ഒരു അദ്ധ്യായമായി പാർലമെന്ററി രേഖകളിൽ തിളങ്ങി നില്ക്കും.
സെപ്റ്റംബർ 17-ന് നടക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.
Comments