തിരുവനന്തപുരം; സ്പാ സെന്ററുകൾ കേന്ദ്രീകരിച്ചുള്ള അനാശ്യാസ്യം സംസ്ഥാനത്ത് പൊടിപൊടിക്കുന്നു. ഒരു മണിക്കൂറിന് 1500 മുതൽ 3000 രൂപ വരെയാണ് ഇടാക്കുന്നത്. പനമ്പള്ളി നഗറിലെ സ്പായിൽ ബോഡി ടു ബോഡി 2000വും ഫുൾ സർവീസിന് 3000 രൂപയെന്നുമാണ് ചാർജ് ചെയ്തിരിക്കുന്നതെന്ന് നടത്തിപ്പുകാർ പറയുന്നു. വരുന്നതിന് മുൻപെ വിളിച്ച് ബുക്ക് ചെയ്യണെന്നും നടത്തിപ്പുകാർ പറയുന്നുണ്ട്. ജനം ടിവി നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് മാംസ വിൽപ്പനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഇന്നലെയായിരുന്നു കൊച്ചിയിലെ 80ലധികം കേന്ദ്രങ്ങളിൽ പോലീസിന്റെ മിന്നൽ പരിശോധ.
അനാശാസ്യം പ്രതീക്ഷിച്ച് വരുന്ന ഒരാൾക്ക് എല്ലാം സേവനങ്ങളും ലഭിക്കുമെന്ന് നടത്തിപ്പുകാരൻ സമ്മതിക്കുന്നു. ആദ്യം 1500 രൂപ അടക്കണം. തുടർന്ന് പെൺകുട്ടികളുടെ നമ്പറും നഗ്നരായി വീഡിയോ കോൾ ചെയ്യാനും സൗകര്യമൊരുക്കും. ആദ്യത്തെ അരമണിക്കൂർ സൗജന്യമാണ്. പിന്നിടുള്ള ഓരോ മിനിറ്റിനും പത്ത് രൂപ വെച്ച് നൽകണം. തുടർന്ന് പെൺകുട്ടിയുടെ ഏത് കേന്ദ്രത്തിലാണോ വേണ്ടത് ആ കേന്ദ്രത്തിന്റെ നമ്പറും അയച്ചു തരും. അവിടെ എത്തിയാൽ 21-28 വയസ്സിനും ഇടയിൽ പ്രായമുള്ള 10-12 പെൺകുട്ടികൾ ഉണ്ട്. അതിൽ നിന്നും ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാം. അവിടെ എത്തിയാൽ മസാജിംഗും പിന്നെ നിങ്ങൾക്കെന്താല്ലാമോ ആവശ്യം അതെല്ലാം നടക്കുമെന്നും നടത്തിപ്പുകാരൻ ഉറപ്പ് നൽകുന്നു. ശേഷം പെൺകുട്ടിക്ക് 500 രൂപ ടിപ്പ് നൽകി ചൂടുവെള്ളത്തിൽ കുളിച്ച് തൃപ്തിയൊടെ മടങ്ങാമെന്നും അയാൾ പറയുന്നു. പിന്നീട് വരുമ്പോൾ പ്രിവിലേജ് കാർഡ് നൽകുമെന്നും അയാൾ ജനം ടീവി റിപ്പോർട്ടറോട് വ്യക്തമാക്കി.
കൊച്ചി സിറ്റിപോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഇന്നലെ 80ൽ അധികം സ്പാ സെന്ററുകളിലായിരുന്നു പരിശോധന നടന്നത്. ഇതിൽ മയക്കുമരുന്നും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇതൊന്നും പ്രശ്നമല്ലന്ന നിലയിൽ കൊച്ചിയിൽ തന്നെ നിരവധി കേന്ദ്രങ്ങളാണ് ഇന്നും തടസമില്ലാതെ തുടരുന്നത്. റെയ്ഡിൽ കാര്യമില്ലെന്നാണ് നടത്തിപ്പുകാരുടെ പ്രതികരണം.
കൊച്ചിയിലെ പനമ്പള്ളി നഗർ, വൈറ്റില, കാക്കനാട്, കടവന്ത്രാ, ഇടപ്പള്ളി കളമശേരി തുടങ്ങിയ ഇടങ്ങളിലൊക്കെയും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. കൂടാതെ തിരുവനന്തപുരം കഴക്കൂട്ടം, കുതിരവട്ടം, കോവളം തുടങ്ങിയ ഇടങ്ങളിൽ അനവധി സ്ഥാപനങ്ങളാണ് സമാന രീതിയിൽ പ്രവർത്തിക്കുന്നത്.
Comments