ജയിലർ തരംഗം നിലയ്‌ക്കാതെ തുടർന്നു കൊണ്ടിരിക്കുകയാണ്. ലോകേഷ് കനകരാജിന്റെ അടുത്ത സൂപ്പർ ഹിറ്റ് ചിത്രത്തിനായി സ്റ്റൈൽ മന്നൻ ഒരുങ്ങുമ്പോഴും ജയിലറിന്റെ വിശേഷങ്ങൾ ആരാധർക്കായി പങ്കുവെക്കുകയാണ് താരം. സിനിമയിൽ വില്ലനായി എത്തിയ വിനായകനെ കുറിച്ചുള്ള താരത്തിന്റെ പരാമർശമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നത്.
വർമ്മൻ എന്ന കഥാപാത്രമാണ് ചിത്രത്തിൽ വിനായകൻ ചെയ്തത്. ഈ കഥാപാത്രം ഷോലയിലെ ഗബ്ബർസിംഗിനെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് രജനിയുടെ പരാമർശം. വർമ്മൻ ഇല്ലെങ്കിൽ മുത്തുവേൽ പാണ്ഡ്യനുമില്ല. വിനായകന്റെ കഥാപാത്രമാണ് ജയിലറിന് ഇത്രയും സ്വീകാര്യത ലഭിക്കാൻ കാരണമെന്നും രജനികാന്ത് പറയുന്നു. ചെന്നൈയിൽ സംഘടിപ്പിച്ച ജയിലറിന്റെ സക്‌സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തിൽ വിനായകൻ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും നമുക്കത് പറയാതിരിക്കാൻ കഴിയില്ല. രാമന് എല്ലാ ബഹുമാനവും ആദരവും ലഭിച്ചത് രാവണന്റെ കടന്നു വരവുകൊണ്ടാണ്. അതുപോലെയാണിവിടെയും. വർമ്മൻ ഇല്ലെങ്കിൽ ജയിലർ ഇല്ലെന്നായിരുന്നു രജനികാന്ത് വിനായകനെ കുറിച്ച് പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകൻ നെൽസണിനോട് ഷോല ചിത്രത്തിലെ ഗബ്ബർ സിംഗിനെ അനുസ്മരിക്കുന്ന വിധത്തിലുള്ള വില്ലൻ ജയിലറിലും വേണമെന്ന് രജനികാന്ത് ആവശ്യപ്പെട്ടിരുന്നതായും ഗബ്ബർസിംഗ് സെൻസേഷൻ ആയതു പോലെ വിനായകന്റെ വർമ്മനും സെൻസേഷൻ ആയിയെന്നും അദ്ദേഹം പറഞ്ഞു.
Comments