'പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കും; നാം സ്വപ്‌നം കണ്ട ഭാരതം; ഇത് അതിശയകരം; പ്രധാനമന്ത്രി സ്ത്രീകൾക്ക് മുൻഗണന നൽകി'; വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് കങ്കണ റണാവത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കും; നാം സ്വപ്‌നം കണ്ട ഭാരതം; ഇത് അതിശയകരം; പ്രധാനമന്ത്രി സ്ത്രീകൾക്ക് മുൻഗണന നൽകി’; വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 04:08 pm IST
Facebook
Twitter
WhatsAppTelegram

വനിതാ സംവരണ ബില്ലിനെ അനുകൂലിച്ച് കങ്കണ റണാവത്ത്. രാജ്യം ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ് എന്നായിരുന്നു കങ്കണയുടെ പ്രതികരണം. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് കങ്കണ ഇത് പറഞ്ഞത്. ബില്ല് നിയമമാകുന്നതോടെ സ്ത്രീകൾക്കുണ്ടാകുന്ന നേട്ടങ്ങളെയും കങ്കണ ഉയർത്തികാണിക്കുന്നുണ്ട്. പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനം സ്ത്രീശാക്തീകരണത്തിനും ഉന്നമനത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്നു എന്നും പ്രധാനമന്ത്രി സ്ത്രീകൾക്ക് മുൻഗണന നൽകിയെന്നും നടി പറഞ്ഞു.

നാമെല്ലാവരും ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കുന്നു.ഇത് പെൺകുട്ടികളുടെ കാലമാണ് കാരണം, ഇനി പെൺഭ്രൂണഹത്യ ഉണ്ടാകില്ല. ഇത് യുവതികളുടെ കാലമാണ്. കാരണം, സുരക്ഷയ്‌ക്കും സംരക്ഷണത്തിനും ഇനി പുരുഷന്മാരെ ആശ്രയിക്കേണ്ടിവരില്ല. മധ്യവയസ്‌കരായ സ്ത്രീകളെയും രാഷ്‌ട്രം ഇനി പരിഗണിക്കും മൂല്യച്യുതി അവസാനിച്ചുക്കഴിഞ്ഞു. പ്രായമായ സ്ത്രീകളുടെ ജ്ഞാനവും അനുഭവവും ലോകത്തിന് ആവശ്യമാണ്. നിങ്ങളുടെ സമയം വന്നുക്കഴിഞ്ഞു. ഈ പുതിയ ലോകത്തിലേക്ക് സ്വാഗതം. നാം സ്വപ്‌നം കണ്ട ഭാരതത്തിലേക്ക് സ്വാഗതം- കങ്കണ റണാവത്ത് പറഞ്ഞു.

കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ 128-ാം ഭേദഗതിയായാണ് ബിൽ അവതരിപ്പിച്ചത്. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്നതാണ് ബിൽ. പുതിയ പാർലമെന്റിൽ ഒത്തുചേർന്ന ആദ്യ ലോക്സഭയിലായിരുന്നു ബിൽ അവതരിപ്പിക്കപ്പെട്ടത്. വർഷങ്ങളായുള്ള പരിശ്രമത്തിനാണ് ബിൽ പ്രാബല്യത്തിലാകുന്നതോടെ പരിസമാപ്തിയിലെത്തുന്നത്.

Tags: kangana ranautWomen's Reservation Bill
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies