പൂജ തീരും വരെ പൂജാരിമാർ ആരെയും സ്പർശിക്കാറില്ല, അതിൽ ബ്രാഹ്മണൻ/അബ്രാഹ്മണൻ എന്ന വ്യത്യാസമില്ല, വിവാദങ്ങൾക്ക് പിന്നിൽ സാമുദായിക ഐക്യം തകർക്കുകയെന്ന ഉദ്ദേശ്യം: അഖില കേരള തന്ത്രി സമാജം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂജ തീരും വരെ പൂജാരിമാർ ആരെയും സ്പർശിക്കാറില്ല, അതിൽ ബ്രാഹ്മണൻ/അബ്രാഹ്മണൻ എന്ന വ്യത്യാസമില്ല, വിവാദങ്ങൾക്ക് പിന്നിൽ സാമുദായിക ഐക്യം തകർക്കുകയെന്ന ഉദ്ദേശ്യം: അഖില കേരള തന്ത്രി സമാജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 09:38 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ ജാതി വിവേചന വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. മന്ത്രിയുടെ അയിത്ത പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ല. അതിൽ ബ്രാഹ്മണൻ എന്നോ അബ്രാഹ്മണൻ എന്നോ ഇല്ല. പൂജയ്‌ക്കിടയിലാണ് മേൽശാന്തി വിളക്ക് കൊളുത്താനായി എത്തിയതെന്ന് വ്യക്തമാക്കിയ അഖില കേരള തന്ത്രി സമാജം വിവാദങ്ങൾക്ക് പിന്നിൽ ദുഷ്ടാലാക്കുണ്ടെന്ന് സംശയിക്കുന്നതായും അറിയിച്ചു.

“സാമുദായിക ഐക്യം തകർക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള വിവാദ വിഷയങ്ങളിൽ ക്ഷേത്ര വിശ്വാസികൾ അകപ്പെട്ടുപോകരുത്. ക്ഷേത്രാചരണങ്ങളിലെ ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നതിനെ അയിത്താചരണമായി ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലം മാതരമാണ്. കേരളാചാര പ്രകാരം ക്ഷേത്രങ്ങളിൽ പാലിക്കുന്ന ശുദ്ധമെന്നത് തീർത്തും ആത്മീയമാണ്. അതൊരിക്കലും ജാതി തിരിച്ചുള്ള വിവേചനമല്ല. ക്ഷേത്ര പൂജാരിമാർ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കാറുള്ളത്. പൂജയ്‌ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കാറില്ല. അതിൽ ബ്രാഹ്‌മണനെന്നോ അബ്രാഹ്‌മണമെന്നോ ഭേദമില്ല.

പ്രസ്തുത ദിവസം ക്ഷേത്രം തന്ത്രിയുടെ അഭാവത്തിൽ അപ്പോൾ മാത്രം വിളക്ക് കൊളുത്താൻ നിയുക്തനായ മേൽശാന്തി പൂജയ്‌ക്കിടയിലാണ് വിളക്ക് കൊളുത്താൻ ക്ഷേത്രമുറ്റത്തേക്ക് എത്തിയത്. വിളക്ക് കൊളുത്തിയ ഉടൻ തന്നെ അദ്ദേഹം ക്ഷേത്രത്തിനകത്തേക്ക് പോകുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവൃത്തി അയിത്താചരണത്തിന്റെ ഭാഗമായിട്ടല്ല. പൂജ മുഴുവനാക്കുക എന്ന അദ്ദേഹത്തിന്റെ കർമ്മം പൂർത്തീകരിക്കാനാണ്. ഈ വിഷയം മന്ത്രി അയിത്തമായി തെറ്റിദ്ധരിക്കുകയും അവിടെ വച്ചുതന്നെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. സാങ്കേതികമായി അന്ന് അവിടെ അവസാവനിച്ച വിഷയം എട്ട് മാസത്തിനിപ്പുറം കേരളമാകെ ചർച്ച ചെയ്യുന്ന വിധത്തിൽ വിവാദമാക്കിയതിന് പിന്നിൽ ദുഷ്ടലാക്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മലബാർ ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം വരെ പ്രവർത്തി ചെയ്തിരുന്ന പൂജാരിമാർക്കെതിരെ അവർ ജനിച്ച ജാതിയെ മാത്രം അടിസ്ഥാനപ്പെടുത്തി ഇപ്പോൾ ഗുരുതരമായ കേസ് ചാർജ്ജ് ചെയ്തിരിക്കുന്നു. യാഥാർത്ഥ്യം ഇതാണ് എന്നിരിക്കെ മന്ത്രിയുടെ പ്രസ്താവനയെ മുൻനിർത്തി ജാതി, വർണ്ണദ്വേഷം ആരോപിക്കുകയും ക്ഷേത്ര മേൽശാന്തിയും അദ്ദേഹം ഉൾപ്പെടുന്ന സമുദായത്തേയും നിരന്തരം അപമാനിക്കപ്പെടുകയാണ് ഇന്ന് ചിലർ ചെയ്യുന്നത്. തികച്ചും നിർദ്ദോഷമായ ഒരു പ്രവർത്തിയെ ദുർവ്യാഖ്യാനം ചെയ്യുകയും, സമൂഹത്തിൽ സാമുദായിക സ്പർദ്ദ ഉണ്ടാക്കുവാനുമാണ് ഇവിടെ അത്തരക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ അയിത്തം നിലനില്ക്കുന്നു എന്ന പേരില് സമുദായിക ധ്രുവീകരണത്തിനുള്ള നീക്കമായിട്ടേ ഇതിനെ വിലയിരുത്തുവാനാകുള്ളു. ഇത്തരം ദുരുദ്ദേശപരമയ വിവാദങ്ങളിൽ യഥാർത്ഥ ക്ഷേത്ര വിശ്വാസികൾ അകപ്പെട്ടുപോകരുതെന്ന് അഖില കേരള തന്ത്രി സമാജം അഭ്യർത്ഥിക്കുന്നു.

അഖില കേരള തന്ത്രി സമാജം സംസ്ഥാന കമ്മറ്റി യോഗം ക്ഷേത്ര ആചാരങ്ങൾക്ക് എതിരായി നിരന്തരം നടക്കുന്ന ഇത്തരം അപനിർമ്മിതികളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തന്ത്രി സമാജം സംസ്ഥാന അദ്ധ്യക്ഷൻ വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് എ.എ ഭട്ടതിരിപ്പാട് ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട്, ജോയിന്റ് സെക്രട്ടറി സൂര്യകാലടി പരമേശ്വരൻ ഭട്ടതിരിപ്പാട്, ദിലീപ് വാഴുന്നവർ, ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട്, പെരിഞ്ഞേരി വാസുദേവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.” അഖില കേരള തന്ത്രി സമാജം ജനറൽ സെക്രട്ടറി ജയനാരായണൻ സമ്പൂതിരിപ്പാട് വ്യക്തമാക്കി.

ക്ഷേത്രത്തിൽ വിളക്ക് കൊളുത്തുന്ന വേളയിൽ പൂജാരിമാരുടെ ഭാഗത്ത് നിന്നും ജാതിവിവേചനം നേരിടേണ്ടി വന്നുവെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു. തുടർന്ന് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പൂജാരിമാർക്കെതിരെ വിമർശനവും ശക്തമായി. അതേസമയം മന്ത്രിയുടെ പ്രസ്താവന പല വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഉദ്ദേശ്യത്തിന്റെ ഭാഗമാണെന്ന വിമർശനവും മറുവശത്ത് ഉയർന്നു. സംഭവത്തിൽ പൂജാരിമാർക്കെതിരെ കേസെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് അഖില കേരള തന്ത്രി സമാജം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Tags: Templek radhakrishnan
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies