ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആശ്വാസ വിജയവുമായി ഓസ്‌ട്രേലിയ. 66 റണ്‍സിനാണ് വിജയം. 353 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാല്‍ അവസാന മത്സരം പ്രസക്തമായിരുന്നില്ല.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 352 റണ്‍സെടുത്തത്. ഓസിസ് 400ന് മേലെ സ്‌കോര്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞതാണ് സ്‌കോര്‍ 352ല്‍ ഒതുക്കാനായത്.
ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും വിരാട് കോഹ്‌ലിയും അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയ മത്സരത്തില്‍ മദ്ധ്യനിര പ്രതീക്ഷയ്്‌ക്കൊത്ത് ഉയരാത്തതാണ് തിരിച്ചടിയായത്. 57 പന്തില്‍ 81 റണ്‍െസെടുത്ത രോഹിത് വിസ്‌ഫോടന തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. എന്നാല്‍ പരീക്ഷണ ഓപ്പണറായി ക്രീസിലെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ നിറം മങ്ങി. താരം 18 റണ്‍സോടെ കൂടാരം കയറി. അഞ്ച് ഫോറും ആറ് സിക്സും സഹിതമായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്. വിരാട് കോഹ്ലി 61 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 56 റണ്‍സ്
ശ്രേയസ് അയ്യര്‍ (48), രാഹുല്‍ (26) ജഡേജ (35), സൂര്യകുമാര്‍ യാദവ് (8), കുല്‍ദീപ് (2), ജസ്പ്രിത് ബുറ(5), മുഹമ്മദ് സിറാജ് (1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.ഓസ്ട്രേലിയക്കായി ഗ്ലെന്‍ മാക്സ് വെല്‍ 10 ഓവറില്‍ 40 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. ഹെയിസില്‍ വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍, തന്‍വീര്‍ സംഗ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.ഓസ്‌ട്രേലിയക്കായി ആദ്യ നാല് ബാറ്റര്‍മാര്‍ അര്‍ദ്ധ സെഞ്ച്വറി നേ