അകാലനര പലരെയും അലട്ടുന്ന വലിയ പ്രശ്‌നമാണ്. തലമുടിയുടെ ആരോഗ്യത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണക്രമീകരണം തന്നെയാണ്. തലമുടി ആരോഗ്യത്തോട് കൂടി വളരുന്നതിന് വിറ്റാമിനുകൾ പ്രധാനമാണ്. വിറ്റാമിന്റെ കുറവ് തലമുടി നരയ്‌ക്കുന്നതിന് കാരണമായേക്കാം. അകാലനരയെ അകറ്റി നിർത്തുന്നതിനായി വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇവ ഏതൊക്കെയെന്ന് നോക്കാം…
ഇലക്കറികൾ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. ഇവയിൽ അയൺ, ഫോളേറ്റ്, വിറ്റാമിനുകൾ, കാത്സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് ഇവ കഴിക്കാവുന്നതാണ്. ബയോട്ടിനും വിറ്റാമിൻ ബി, ഡി അടങ്ങിയ മുട്ട തലമുടിയ്‌ക്ക് നല്ലതാണ്. പാൽ തൈര് ഉൾപ്പെടെയുള്ള പാൽ ഉത്പന്നങ്ങളിൽ പ്രോബയോട്ടിക്‌സ്, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ബി വിറ്റാമിനുകൾ എന്നി ധാരാളം അടങ്ങിയിട്ടുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. സാൽമൺ ഫിഷ് കഴിക്കുന്നത് ഗുണം ചെയ്യും. ബദാം, വാൾനട്‌സ്, ചിയ വിത്തുകൾ എന്നിവയും മുടിയ്‌ക്ക് ഗുണകരമാണ്. ചെറുപയറിൽ അയണിന്റെ അളവ് ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ് എന്നിങ്ങനെയുള്ള പോഷകങ്ങളും ചെറുപയറിലുണ്ട്. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.