ഭ്രമണപഥം മാറാതെ ഇക്കോസ്റ്റാര്‍ 7; ചരിത്രത്തിലാദ്യമായി സാറ്റലൈറ്റ് കമ്പനിക്ക് പിഴയിട്ട് അമേരിക്കന്‍ സര്‍ക്കാര്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭ്രമണപഥം മാറാതെ ഇക്കോസ്റ്റാര്‍ 7; ചരിത്രത്തിലാദ്യമായി സാറ്റലൈറ്റ് കമ്പനിക്ക് പിഴയിട്ട് അമേരിക്കന്‍ സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 11:32 am IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് ഭ്രമണപഥം മാറാതെ നിന്നതിന് ചരിത്രത്തിലാദ്യമായി സാറ്റലൈറ്റ് ടെലിവിഷന്‍ കമ്പനിക്ക് പിഴയിട്ട് അമേരിക്കന്‍ സര്‍ക്കാര്‍. ഡിഷ് നെറ്റ്‌വര്‍ക്കെന്ന അമേരിക്കന്‍ കമ്പനിക്കാണ് സര്‍ക്കാര്‍ ഒരുലക്ഷത്തി അമ്പതിനായിരം ഡോളര്‍ പിഴ ചുമത്തിയത്. 2002 മുതല്‍ ഭൂമിയില്‍ നിന്ന് 36000 കിലോമീറ്റര്‍ അകലെയുള്ള ജിയോ സേറ്റഷനറി ഭ്രമണപഥത്തിലാണ് ഇക്കോസ്റ്റാര്‍ 7 തുടരുന്നത്. ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ നിന്നും മാറ്റുന്നതില്‍ വന്ന പിഴവും, സാറ്റ്‌ലൈറ്റില്‍ നിന്നും ഉണ്ടാകുന്ന അവശിഷ്ടങ്ങളുടെ പേരിലുമാണ് കമ്പനിക്ക് പിഴ ചുമത്തിയിരിക്കുന്നത്. സാറ്റലൈറ്റ് പോളിസികള്‍ പാലിക്കാത്തതിനേ തുടര്‍ന്നുള്ള ആദ്യ ശിക്ഷാ നടപടിയായാണ് ഈ നീക്കമെന്നാണ് ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ വിശദീകരിച്ചത്.

2012 ലാണ് ഇക്കോസ്റ്റാര്‍ 7 ന്റെ പ്രവര്‍ത്തനകാലം അവസാനിച്ചത്. ഇതോടെ ഉപഗ്രഹം ഭ്രമണ പഥത്തില്‍ നിന്ന് 300 കിലോമീറ്റര്‍ മാറ്റി സ്ഥാപിച്ച ശേഷം പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു കമ്പനി നല്‍കിയിരുന്ന ധാരണ. സാറ്റ്‌ലൈറ്റ് പ്രവര്‍ത്തന രഹിതമാവുന്നതോടെ ഭ്രമണ പഥത്തില്‍ നിന്ന് മറ്റ് സാറ്റലൈറ്റുകള്‍ക്ക് അപകടമുണ്ടാകാത്ത നിലയില്‍ സാറ്റലൈറ്റുകളുടെ ശ്മശാന സ്ഥലമായി കാണുന്ന മറ്റൊരു ഭ്രമണ പഥത്തിലേക്ക് എത്തിക്കാന്‍ കമ്പനി ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ധനം കുറഞ്ഞതോടെ 120 കിലോമീറ്റര്‍ മാത്രമാണ് ഇക്കോ സ്റ്റാര്‍ 7 നെ മാറ്റാനായത്. ഇതാകട്ടെ ഭൂസ്ഥിര ഭ്രമണ പഥത്തില്‍ നിന്ന് വെറും 178 കിലോമീറ്റര്‍ അകലെയായിരുന്നു. അത്‌കൊണ്ട് തന്നെ ഭ്രമണപഥത്തില്‍ സാറ്റലൈറ്റിന്റെ അവശിഷ്ടങ്ങള്‍ അടിയുന്നുവെന്നാണ് ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ കണ്ടെത്തിയത്.
ഇത്തരത്തിലുള്ള അവശിഷ്ടങ്ങളില്‍ തട്ടി മറ്റ് ഉപഗ്രഹങ്ങള്‍ തകരുവാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എഫ്‌സിസി സാറ്റലൈറ്റ് കമ്പനികള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയത്. യൂറോപ്യന്‍ സ്‌പേയ്‌സ് ഏജന്‍സ് ലഭ്യമാക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ 1000000ത്തോളം ബഹിരാകാശ മാലിന്യങ്ങളാണ് ഭൂസ്ഥിര ഭ്രമണ പഥത്തിലുള്ളത്. ഈ ബഹിരാകാശ മാലിന്യങ്ങള്‍ക്ക് ബഹിരാകാശ പേടകത്തിന്റെ യാത്ര അവതാളത്തിലാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.

Tags: USsatelliteSUBFederal Communications CommissionEchoStar-7
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies