ഖുറാനും ജിഹാദി പുസ്തകങ്ങളുമായി ദുർഗാ പൂജാ പന്തലിലെത്തി യുവാവ്; മാനസിക അസ്വാസ്ഥ്യമുള്ള യുവാവെന്ന് കാട്ടി വിട്ടയച്ച് പോലീസ്; പ്രതിഷേധം കനത്തതോടെ വീണ്ടും അറസ്റ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖുറാനും ജിഹാദി പുസ്തകങ്ങളുമായി ദുർഗാ പൂജാ പന്തലിലെത്തി യുവാവ്; മാനസിക അസ്വാസ്ഥ്യമുള്ള യുവാവെന്ന് കാട്ടി വിട്ടയച്ച് പോലീസ്; പ്രതിഷേധം കനത്തതോടെ വീണ്ടും അറസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 12:39 pm IST
FacebookTwitterWhatsAppTelegram

ദുർഗാ പൂജാ പന്തലിൽ ഒരു കെട്ട് ഖുറാനുമായെത്തിയ യുവാവിനെ തടഞ്ഞ് പ്രദേശവാസികൾ. ചിറ്റഗോങ്ങിലെ ഹത്തസാരിയിലെ ശ്രീ ശ്രീ രക്ഷകാളീ ക്ഷേത്രത്തിലെ ദുർഗ്ഗാ പൂജാ മണ്ഡപത്തിലാണ് സംഭവം. ഷാ ആലം എന്ന യുവാവാണ് ഇവിടേക്ക് ഖുറാനുകളുമായി എത്തിയത്. തുടർന്ന് പ്രദേശവാസികൾ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് ചൂണ്ടിക്കാട്ടി ഇയാളെ വിട്ടയക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താത്തതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയതിന് പിന്നാലെ ഇയാളെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംശയാസ്പദമായ രീതിയിലുള്ള പെരുമാറ്റം കണ്ടതോടെയാണ് എല്ലാവരും ഇയാളെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് പൂജ ആഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി ഗോവിന്ദ കാന്തിനാഥ് പറഞ്ഞു. തുടർന്ന് ഇയാളെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ നിന്ന് ഖുറാന്റെ മൂന്ന് കോപ്പികളും ജിഹാദി പുസ്തകങ്ങളും കണ്ടെത്തിയത്. ഉടനെ തന്നെ സമീപത്തുള്ള ഹത്തസാരി പോലീസ് സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

യാതൊരു അന്വേഷണവും നടത്താതെ അയാളെ വിട്ടയച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും ഗോവിന്ദ പറയുന്നു. മുൻ വർഷം കോമില്ലയിൽ സംഭവിച്ചത് പോലെ ഖുറാൻ കത്തിച്ച ശേഷം അത് ഹിന്ദുക്കളുടെ തലയിൽ കെട്ടിവയ്‌ക്കാനുള്ള ശ്രമമായിരിക്കാം അയാൾ നടത്തിയത്. എന്നാൽ പോലീസ് യാതൊരു അന്വേഷണവും നടത്താൻ തയ്യാറായില്ല. ഇയാളെ വിട്ടയച്ച വിവരവും ആഘോഷ കമ്മിറ്റിയുടെ ആളുകളെ പോലീസ് അറിയിച്ചിരുന്നില്ലെന്നും ഗോവിന്ദ ആരോപിച്ചു.

സമൂഹമാദ്ധ്യമങ്ങളിലടക്കം ഈ വാർത്ത പ്രചരിച്ചതോടെ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. തുടർന്ന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു. ബാഗിൽ നിറയെ ഖുറാനും ജിഹാദി പുസ്തകങ്ങളുമായി എന്തിനാണ് രാത്രിയിൽ പൂജാ പന്തലിൽ എത്തി എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി വിശ്വാസികൾ രംഗത്തെത്തിയിട്ടുണ്ട്.

Tags: PoliceArrestbengladeshdurga puja pandal
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies