ഇടുക്കി: ചേലച്ചുവട്ടിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്. തൊടുപുഴയിൽ നിന്നും ചേലച്ചുവട്ടിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ 11.15-ഓടെയാണ് അപകടം.
ചേലച്ചുവട്ടിലെ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്തുള്ള പോസ്റ്റിൽ ഇടിച്ചു നിന്നു. ബസ് ഡ്രൈവർ ഇരുന്ന ഭാഗത്തേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു ആളുകളെ ചേലച്ചുവട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.