മൂവാറ്റുപുഴ: അടൂപറമ്പിൽ രണ്ട് ഇതര ഭാഷാ തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിന് മുറിവേറ്റ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്.
അടൂപറമ്പ് കമ്പനിപടിയിലെ തടിമില്ലിലെ തൊഴിലാളികളാണിവർ. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം കാണാതായ ഇവരുടെ കൂടെ താമസിച്ചിരുന്ന അസം സ്വദേശിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.