ഇടുക്കി: ചേരിയാറിൽ കനത്ത മഴയെ തുടർന്ന് ഒരാൾ മരിച്ചു. ചേരിയാർ സ്വദേശി റോയ് ആണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞു വീണാണ് റോയ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. റോയ് ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നതെന്ന് അയൽവാസികൾ പറഞ്ഞു.
അതേസമയം ഇടുക്കി ശാന്തൻപാറയിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പേത്തൊട്ടി തോടിന് സമീപം താമസിച്ചിരുന്ന 6 കുടുംബങ്ങളെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റി. ഉടുമ്പൻചോലയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടതും യാത്രക്കാരെ വലച്ചു. തുടർന്ന് ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരം മുറിച്ചു മാറ്റിയാണ് മണ്ണ് നീക്കം ചെയ്തത്.