ചെന്നൈ: പെൺസുഹൃത്തിന്റെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച സംഭവത്തിൽ മലയാളി യുവാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ. ബൈക്ക് റേസറായ ആൽഡ്രിൻ ബാബുവാണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിയാണ് യുവാവ്. കോയമ്പത്തൂർ സൈബർ ക്രൈം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരിയായ സ്ത്രീ കോയമ്പത്തൂർ സ്വദേശിനിയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.