ഇടുക്കി: മച്ചിപ്ലാവ് കുരങ്ങാട്ടി റോഡിൽ നിയന്ത്രണം വിട്ട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. പടികപ്പ് സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
കുരങ്ങാട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ ഓടയിൽ പതിച്ച ശേഷം കൊക്കയിലേക്ക് തലകീഴായി മറിഞ്ഞു വീഴുകയായിരുന്നു. 5 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. ജീപ്പിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചതായി നാട്ടുകാർ അറിയിച്ചു.