തൃശൂർ: തളിക്കുളം ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം സ്വദേശികളായ എട്ടുപേർക്ക് പരിക്കേറ്റു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപെട്ടത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടം.
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി പോകും വഴിയായിരുന്നു അപകടം. മോനിഷ്(19), മോളി (50), അഖിൽ ( 25 ), ആദർശ് (26), രാധാകൃഷ്ണൻ( 31), ഹർഷ ( 25), അക്ഷിമ (20) എന്നിവർക്കാണ് പരിക്കേറ്റത്. 4 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.