കുവൈറ്റ്: ഫുട്‌ബോൾ ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. കുവൈറ്റാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 10 മണിക്ക് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. ജയിച്ച് തുടങ്ങാനാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. സോണി ലൈവിൽ മത്സരം കാണാം.
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യയും കുവൈറ്റും. ഖത്തറും അഫ്ഗാനിസ്ഥാനുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2027ലെ ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടുന്നതിന് പുറമെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും. ദുബായിൽ 5 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയാണ് ഇന്ത്യൻ ടീമിന്റെ വരവ്.