വാട്സ്ആപ്പിൽ എഐ ചാറ്റ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. നിലവിൽ ബീറ്റ പരീക്ഷണ ഘട്ടത്തിലാണ് ഫീച്ചർ. മാർക്ക് സക്കർബർഗാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പിന്റെ 2.23.24.26 ബീറ്റാ വേർഷനിലാണ് ഈ ഫീച്ചർ നിലവിൽ ലഭ്യമാക്കിയിരിക്കുന്നത്.
എഐ ചാറ്റുകൾക്ക് പ്രത്യേക ഷോർട്ട് കട്ട് ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. ചാറ്റ്സ് ടാബിന്റെ സ്ഥാനത്താകും ഇത് നൽകുക. നിലവിൽ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന കുറച്ച് പേർക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാക്കുക. വൈകാതെ തന്നെ കൂടുതൽ ഉപയോക്താക്കളിലേക്ക് ഫീച്ചറെത്തും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. ചാറ്റ് ലോക്ക്, എച്ച്ഡി ഫോട്ടോ ഓപ്ഷൻ, മെസേജ് എഡിറ്റ് ബട്ടൺ, സ്ക്രീൻ ഷെയറിംഗ് എന്നിവ ഇതിൽ ചിലതാണ്.