തിരുവനന്തപുരം: വേളിയിൽ മണ്ണിനടിയിൽപ്പെട്ട കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ രാജ്കുമാറാണ് മരിച്ചത്. കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അവശിഷ്ടങ്ങൾക്കിടയിൽപ്പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഇയാളെ പുറത്തെടുത്തു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.