ഓപ്പൺ എഐ; അനിശ്ചിതത്വത്തിനൊടുവിൽ സാം ആൾട്ട്മാൻ സിഇഒ ആയി സ്ഥാനമേറ്റു, മൈക്രോസോഫ്റ്റിന് ബോർഡ് അംഗത്വം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഓപ്പൺ എഐ; അനിശ്ചിതത്വത്തിനൊടുവിൽ സാം ആൾട്ട്മാൻ സിഇഒ ആയി സ്ഥാനമേറ്റു, മൈക്രോസോഫ്റ്റിന് ബോർഡ് അംഗത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 03:29 pm IST
Facebook
Twitter
WhatsAppTelegram

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും നാടകീയതയ്‌ക്കും ഒടുവിൽ സാം ആൾട്ട്മാൻ ഓപ്പൺ എഐ സിഇഒ ആയി സ്ഥാനമേറ്റു. തൊട്ടുപിന്നാലെ മൈക്രോസേഫ്റ്റിന് ബോർഡ് അംഗത്വവും നൽകി. വോട്ടവകാശം ഇല്ലാത്ത അംഗമായാണ് മൈക്രോസോഫ്റ്റ് കമ്പനി ബോർഡിൽ എത്തിയിരിക്കുന്നത്. സിഇഒ സ്ഥാനത്ത് നിന്നും ഓൾട്ട് മാൻ പുറത്താക്കപ്പെട്ടതോടെ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാൻ രാജി വച്ചിരുന്നു. അദ്ദേഹത്തെ കമ്പനിയുടെ പ്രസിഡന്റായി നിയമിച്ചു. കമ്പനിയിൽ ഏറ്റവും കൂടുതൽ ഓഹരി മൈക്രോസോഫ്റ്റിനാണ്.

‘ ഓപ്പൺ എഐ സിഇഒ ആയി ഞാൻ തിരിച്ചെത്തുകയാണ്. മിറാ സിടിഒ സ്ഥാനത്തും തിരിച്ചെത്തും. പുതിയ ബോർഡിൽ ബ്രെറ്റ് ടെയ്‌ലർ, ലാറി സമ്മേഴ്‌സ്, ആദം ഡി ആഞ്ചലോ എന്നിവരും എത്തും. കമ്പനിയുടെ ഭാവിയെ കുറിച്ച് എനിക്ക് ആശങ്കയില്ല. ഏത് ഘട്ടത്തിലും കഠിനധ്വാനം ചെയ്യുന്ന ജീവനക്കാരുള്ളതിൽ എനിക്ക് അഭിമാനമുണ്ട്. ഈ കഠിനധ്വാനവും ആത്മവിശ്വാസവും ഞങ്ങളെ എന്നും മുന്നോട്ട് നയിക്കുമെന്നും ദൗത്യങ്ങൾ എന്നും വിജയകരമായി കൊണ്ട് പോകാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു. ഏത് ഘട്ടത്തിലും നിലനിൽക്കാൻ കഴിയുന്ന അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. കൂടാതെ മൈക്രോസോഫ്റ്റിന് ബോർഡ് അംഗത്വം നൽകുന്നതിൽ സന്തോഷമുണ്ട്.’- ആൾട്ട്മാൻ ബ്ലോഗിൽ കുറിച്ചു.

ബോർഡുമായുള്ള ആശയവിനിമയത്തിൽ സാം ആൾട്ട്മാൻ സ്ഥിരത പുലർത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കഴിവിൽ ബോർഡിന് വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് പുറത്താക്കൽ തീരുമാനമെന്നും കമ്പനി അറിയിച്ചിരുന്നു. അദ്ദേഹത്തെ പുറത്താക്കിയതോടെ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാൻ രാജി വച്ചു. ഇതോടെ സാം ആൾട്ട്മാനെ തിരികെയെത്തിച്ചില്ലെങ്കിൽ രാജിവയ്‌ക്കുമെന്ന് ഓപ്പൺ എഐയിലെ 500 ജീവനക്കാർ കമ്പനിയെ അറിയിച്ചു. ആൾട്ട്മാനൊപ്പം മൈക്രോ സോഫ്റ്റിലെ പുതിയ ഡിവിഷനിൽ ജോയിൻ ചെയ്യുമെന്നും അവർ ഭീഷണി മുഴക്കി. ഇതോടെ ആൾട്ട്മാനെ പുറത്താക്കിയ തീരുമാനം ഓപ്പൺ എഐ പിൻവലിക്കുകയായിരുന്നു.

Tags: microsoftSUBSam AltmanOPEN AI
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies