ചോദ്യത്തിന് കോഴയിൽ തീരുമോ? മഹുവയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ഡിസംബർ 4-ന് ലോക്‌സഭയിൽ; തൃണമൂൽ എംപി പുറത്തേക്കോ??
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചോദ്യത്തിന് കോഴയിൽ തീരുമോ? മഹുവയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ഡിസംബർ 4-ന് ലോക്‌സഭയിൽ; തൃണമൂൽ എംപി പുറത്തേക്കോ??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 11:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന കേസിൽ തൃണമൂൽ എംപി മഹുവാ മൊയ്ത്രയ്‌ക്കെതിരായ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് ഡിസംബർ നാലിന് നടക്കുന്ന ലോക്‌സഭാ സെഷനിൽ അവതരിപ്പിക്കും. പാർലമെന്റിന്റെ വിന്റർ സെഷൻ ഡിസംബർ 22നാണ് അവസാനിക്കുക.

മഹുവാ മൊയ്ത്രയ്‌ക്കെതിരായ കോഴ ആരോപണത്തെ തുടർന്ന് 500 പേജുള്ള കരട് റിപ്പോർട്ട് സ്പീക്കർ ഓം ബിർളയ്‌ക്ക് എത്തിക്‌സ് കമ്മിറ്റി കഴിഞ്ഞ മാസം സമർപ്പിച്ചിരുന്നു. മഹുവയെ പുറത്താക്കണമെന്നായിരുന്നു എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ. ഹീനവും അതീവ കുറ്റകരവുമായ പ്രവൃത്തിയാണ് മഹുവയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

ദുബായിലെ വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ ആവശ്യപ്രകാരം ലോക്‌സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും ഇതിന് ബദലായി തൃണമൂൽ എംപി സമ്മാനങ്ങൾ കൈപ്പറ്റുകയും ചെയ്തുവെന്നാണ് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയത്. 2019 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ നാല് തവണ ഇവർ യുഎഇ സന്ദർശിച്ചതായും മഹുവയുടെ പാർലമെന്റ് ലോഗിൻ ഐഡി ദുബായിൽ നിന്ന് ആക്‌സസ് ചെയ്തുവെന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഐപി അഡ്രസും ലോക്കേഷനും സംബന്ധിച്ച വിവരങ്ങൾ ഐടി, ആഭ്യന്തര മന്ത്രാലയങ്ങൾ മുഖേനയാണ് കമ്മിറ്റി ശേഖരിച്ചത്.

പാർലമെന്റ് ലോഗിൻ ദുബായിൽ നിന്ന് ഉപയോഗിച്ച കാര്യം പിന്നീട് മഹുവ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മഹുവയ്‌ക്കെതിരെ സിബിഐ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ലോക്പാൽ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.

 

Tags: Mahua MoitraParliament Ethics CommitteeMahua Moitra RAW
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies