കാസർകോട്: കെഎസ്ആർടിസി ബസ് കാറിലിടിച്ച് അപകടം. രണ്ട് പേർക്ക് ഗുരുതര പരിക്ക്. കാസർകോട് മാവുങ്കാലിലാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന വടകര സ്വദേശിക്കും കെഎസ്ആർടിസി ഡ്രൈവർക്കുമാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.