വാരണാസി : അയോദ്ധ്യയിൽ പൂജയ്ക്ക് ഉപയോഗിച്ച് 1000 കിലോ അക്ഷതം 30 ലക്ഷം ഹൈന്ദവ കുടുംബങ്ങളിലേയ്ക്ക് . കാശിയിലെ 17 ജില്ലകളിലെ 30 ലക്ഷത്തോളം ഹിന്ദു കുടുംബങ്ങൾക്ക് ‘അക്ഷതും’ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കായുള്ള ക്ഷണക്കത്തും വിതരണം ചെയ്യുമെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി .
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും , മറ്റ് ഹിന്ദു മുന്നണി സംഘടനകളുടെയും ഭാരവാഹികൾക്കൊപ്പം വിഎച്ച്പിയുടെ മുതിർന്ന ഭാരവാഹികളും പ്രചാരണത്തിനായി കൈകോർക്കും . 30 ലക്ഷം ഹിന്ദുക്കളിലേക്ക് ഞങ്ങൾ എത്തിച്ചേരുമെന്ന് വിഎച്ച്പി നേതാവ് കവീന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. ജനുവരി 1 മുതൽ 15 വരെയാണ് കുടുംബങ്ങൾക്ക് അക്ഷത്, ശ്രീരാമന്റെ ഫോട്ടോ എന്നിവ നൽകുക. പ്രചാരണത്തിനായി നഗരങ്ങളിലും ഗ്രാമപഞ്ചായത്തുകളിലും വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകളുമായി ബന്ധപ്പെട്ട ആദ്യ ചടങ്ങുകളിലൊന്നാണ് അക്ഷത് പൂജ . ദേവസന്നിധിയിൽ ആയിരം കിലോ അരിയുടെ അക്ഷത് പൂജയാണ് നടത്തിയത്.