ഇസ്ലാമാബാദ്: ലഷ്കർ ഭീകരനെ അജ്ഞാതരുടെ വെടിവെച്ച് കൊലപ്പെടുത്തി. 2015-ൽ ജമ്മു കശ്മീരിലെ ഉധംപൂരിൽ ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്ന ഹൻസല അദ്നാനെയാണ് തോക്കുധാരികൾ വധിച്ചത്. പാകിസ്താനിലെ കറാച്ചിയിലാണ് സംഘം ഭീകരനെ വധിച്ചത്.
അടുത്തിടെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ കൂട്ടാളിയെയും കറാച്ചിയിൽ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ലഷ്കർ-ഇ-ത്വയ്ബ ആദ്യ അംഗങ്ങളിലൊരാളായിരുന്ന മുഫ്തി ഖൈസർ ഫാറൂഖിനെയാണ് അന്ന് കൊലപ്പെടുത്തിയത്.