ശ്രീനഗർ: ജമ്മു കശ്മീരിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് വീണ്ടും അപകടം. അപകടത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. കാർഗിലിൽ നിന്നും സോനാമാർഗിലേക്ക് പോയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞിൽപ്പെട്ട് കാർ തെന്നിമാറിയതാണ് അപകട കാരണം.
സംഭവ സ്ഥലത്ത് സൈന്യവും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. മൂന്ന് ദിവസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം ഇവിടെ നടന്ന അപകടത്തിൽ മലയാളികളുൾപ്പെടെ അഞ്ച് പേർ മരിച്ചിരുന്നു. സോജില ചുരത്തിലുണ്ടായ വാഹനാപകടത്തിലാണ് നാല് മലയാളികളും കാർ ഡ്രൈവറും മരിച്ചത്.