തിരുവനന്തപുരം: കീഴാറ്റിങ്ങലിൽ അഞ്ച് പേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. കേസിലെ മുഖ്യപ്രതിയായ പവൻ പ്രകാശ് എന്നയാളുടെ സുഹൃത്തുക്കളാണ് പിടിയിലായത്. ഇന്നലെ വൈകിട്ടായിരുന്നു പ്രദേശവാസികളെ ഭീതിയിലാഴ്ത്തി മൂന്നംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്.
മുൻവൈരാഗ്യത്തിന്റെ പേരിലായിരുന്നു മൂന്ന് പേർ ചേർന്ന് രണ്ട് പേരെ ആക്രമിച്ചത്. ഇത് തടയാനെത്തിയ മൂന്ന് പേർക്കും കുത്തേറ്റു. കീഴാറ്റിങ്ങൽ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവരാണ് കുത്തേറ്റ് മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.