പാലക്കാട്: ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസുകാർ തമ്മിലടിച്ച സംഭവത്തിൽ നടപടിയുമായി ജില്ലാ പോലീസ് മേധാവി. രണ്ട് പേരെ സസ്പെൻഡ് ചെയ്തു. സ്പെഷൽ ബ്രാഞ്ച് ഓഫീസിലെ സിപിഒമാരായ ധനേഷ്, ദിനേശ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
വ്യക്തിപരമായ തർക്കത്തെ തുടർന്നാണ് സുഹൃത്തുക്കളായ ധനേഷും ദിനേശും ഏറ്റുമുട്ടിയതെന്നാണ് പറയുന്നത്. റെക്കോർഡ്സ് റൂമിൽ വച്ചായിരുന്നു സംഘർഷം. കത്തി കുത്ത് ഉൾപ്പെടെ സംഭവിച്ചിട്ടും പോലീസ് കേസെടുക്കാൻ മടിച്ചിരുന്നു. അടിപിടി മാത്രമാണുണ്ടായതെന്നാണ് പോലീസിന്റെ വാദം. ഇതിന് പിന്നാലെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് പോലീസ് മേധാവിയുടെ നടപടി.