ആപ്പിൾ ഐഒഎസ് 17.2 അപ്‌ഡേറ്റ് അവതരിപ്പിച്ചു; ഐഫോണുകളിലേക്ക് കിടിലൻ ഫീച്ചറുകളെത്തുന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആപ്പിൾ ഐഒഎസ് 17.2 അപ്‌ഡേറ്റ് അവതരിപ്പിച്ചു; ഐഫോണുകളിലേക്ക് കിടിലൻ ഫീച്ചറുകളെത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 08:52 pm IST
FacebookTwitterWhatsAppTelegram

ഐഫോണിലേക്ക് പുതിയ ഐഒഎസ് 17.2 അപ്‌ഡേറ്റ് അവതരിപ്പിച്ച് ആപ്പിൾ. ബഗ്ഗുകളും മറ്റ് പ്രധാന പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള സുരക്ഷാ അപ്‌ഡേറ്റാണിത്. കൂടാതെ നിരവധി പുതിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഐഫോൺ 15 പ്രോ സീരീസിൽ പുതിയ ജേണൽ ആപ്പ്, സ്‌പെഷ്യൽ വീഡിയോ കാപ്ചർ എന്നിവ ഉണ്ടാകും. ഇതിന് പുറമെ അപ്‌ഡേറ്റ് ചെയ്ത വെതർ ആപ്പും മെസേജ് ആപ്പും മികച്ച സേവനങ്ങളോടെ ഉപയോക്താക്കളിലേക്കെത്തും.

നിലവിൽ 17.1.2 വേർഷൻ ഉപയോഗിക്കുന്ന ഐഫോൺ ഉപയോക്താക്കൾക്ക് 1.5 ജിബിയുടെ അപ്‌ഡേറ്റ് സൈസാണ് ഇൻസ്റ്റാൾ ചെയ്യുന്നതിന് ആവശ്യം. പുതിയ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഐഫോൺ 15, 15 പ്രോ മാക്‌സ് ഫോണുകളിൽ സ്‌പെഷ്യൽ വീഡിയോ റെക്കോർഡിംഗ്, 3ഡി വീഡിയോ എന്നിവ ചിത്രീകരിക്കുന്നതിനുള്ള ഫീച്ചറുകൾ ലഭ്യമാകും. പുതിയ അപ്‌ഡേറ്റുകൾ ഇനി അവതരിപ്പിക്കാനിരിക്കുന്ന വിഷൻ പ്രോ വിആർ ഹെഡ്‌സെറ്റിലും പവർ ഹെഡ്‌സെറ്റിലും പ്രവർത്തിക്കും.

പ്രധാന ക്യാമറയിലൂടെയും അൾട്രാ വൈഡ് ആംഗിൾ ക്യാമറയിലൂടെയും ഒരേ സമയം തന്നെ ദൃശ്യങ്ങൾ പകർത്തുകയും ലിഡാർ സെൻസറിന്റെ സഹായത്തോടെ ഇവ കൂട്ടിച്ചേർത്ത് 3ഡി വീഡിയോ എന്ന രൂപത്തിൽ അവതരിപ്പിക്കാനും സാധിക്കും. എന്നാൽ ഇവ ഐഫോണിൽ തന്നെ കാണാനാകില്ല. ഇതിന് വിആർ ഹെഡ്‌സെറ്റിന് സമാനമായ മറ്റ് ഉപകരണങ്ങൾ വേണ്ടി വന്നേക്കും. പുതിയ അപ്‌ഡേറ്റിനൊപ്പം എത്തിയ ജേണൽ ആപ്പ് ഈ വർഷമാണ് ആദ്യമായി അവതരിപ്പിച്ചത്. 17.2 അപ്‌ഡേറ്റ് പ്രവർത്തിക്കുന്ന എല്ലാ ഐഫോണുകളിലും ജേണൽ ആപ്പ് ലഭ്യമാകുമെന്ന് ആപ്പിൾ അറിയിച്ചിരുന്നു.

17.2 അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഐഫോൺ 13,14,15 സീരിസുകളില് ക്യുഐ2 വയർലെസ് ചാർജിംഗ് സ്റ്റാൻഡേർ ലഭിക്കുന്നതാണ്. ഇതിലൂടെ ഫോണുകൾ 15 വാട്ട് വരെ മാഗ് സേഫ് അല്ലാത്ത അംഗീകൃത വയർലെസ് ചാർജറുകൾ ഉപയോഗിച്ച് വേഗത്തിൽ തന്നെ ചാർജ്ജ് ചെയ്യാനാകും. ഐഒഎസ് അപ്‌ഡേറ്റിന്റെ കൂടെ പുതിയ മാറ്റങ്ങളുമായി വാച്ച് ഒഎസ് 10.2 അപ്‌ഡേറ്റും ടിവിഒഎസ് 17.2 അപ്‌ഡേറ്റും അവതരിപ്പിച്ചിട്ടുണ്ട്.

Tags: appleiPHONESUBIOSNew Update
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies