എറണാകുളം: കൊച്ചിയിൽ യുവാക്കളെ മർദ്ദിച്ച കേസിൽ മൂന്നംഗ സംഘം അറസ്റ്റിൽ. എറണാകുളം സ്വദേശികളായ ജെസ്വിൻ, സേവ്യർ, മനു എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഫോൺ ചെയ്തതുമായി ബന്ധപ്പെട്ട തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ അയ്യമ്പുഴ സ്വദേശികളായ അഭിനവ്, നോബിൾ എന്നിവർക്ക് പരിക്കേറ്റിരുന്നു.
ഈ മാസം പത്തിനാണ് കേസിന് ആസ്പദമായ സംഭവം. സംഭവം നടന്ന അന്ന് രാത്രി അഭിനവിന്റെ സുഹൃത്തായ സേവ്യറിനെ ഫോൺ ചെയ്തതുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നു. ആക്രമണത്തിൽ അഭിനവിന് സാരമായി പരിക്കേറ്റു. ഇരുമ്പ് വടി ഉപയോഗിച്ചാണ് മർദ്ദനം നടന്നത്. അഭിനവ് ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.