ഞങ്ങൾ സനാതന ധർമ്മത്തിന്റെ ഭാഗമാണ്; പൂർവ്വികർ ബാബറി മസ്ജിദിൽ കയറി പൂജ ചെയ്ത് രാമനാമം എഴുതിയവരാണ്; പ്രതിഷ്ഠ ദിനത്തിൽ ലംഗർ നടത്താൻ നിഹാംഗ് സിഖുകാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾ സനാതന ധർമ്മത്തിന്റെ ഭാഗമാണ്; പൂർവ്വികർ ബാബറി മസ്ജിദിൽ കയറി പൂജ ചെയ്ത് രാമനാമം എഴുതിയവരാണ്; പ്രതിഷ്ഠ ദിനത്തിൽ ലംഗർ നടത്താൻ നിഹാംഗ് സിഖുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 02:43 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ലംഗർ (സിഖ് സമൂഹ അടുക്കള) സംഘടിപ്പിക്കാൻ നിഹാംഗ് സിഖ് സമൂഹം. നിഹാംഗ് ബാബ ഫക്കീർ സിംഗ് ഖൽസയുടെ എട്ടാമത്തെ പിൻഗാമിയായ ജതേദാർ ബാബ ഹർജിത് സിംഗ് റസൻപൂരാണ് ഉദ്ഘാടന വേളയിൽ ലംഗാർ സേവ സംഘടിപ്പിക്കുന്നത്. 1858ൽ നിഹാംഗ് ബാബയായിരുന്ന ഫക്കീർ സിംഗ് ഖൽസയുടെ നേതൃത്വത്തിൽ ബാബറി മസ്ജിദിൽ ഹവനം നടത്തിയിരുന്നു. രാമജന്മഭൂമിയെ മുസ്ലീം കടന്നു കയറ്റത്തിൽ നിന്ന് മോചിപ്പിക്കാൻ ഹിന്ദു സമൂഹത്തോട് ചേർന്നു നിന്നവരാണ് നിഹാംഗ് സിഖ് സമൂഹം.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിൽ നിന്ന് ഞങ്ങൾക്ക് മാറിനിൽക്കാനാവില്ലെന്ന് ബാബ ഹർജിത് സിംഗ് റസൂൽപൂർ പറഞ്ഞു. തന്റെ പൂർവ്വികരെപ്പോലെ തനിക്കും ശ്രീരാമനോട് യഥാർത്ഥ ഭക്തിയും വിശ്വാസവും ഉണ്ട്. മറ്റ് നിഹാഖ് സിഖുകാർക്കൊപ്പം ജനുവരി 22-ന് അയോദ്ധ്യയിൽ ലംഗർ അടുക്കള സംഘടിപ്പിക്കും. ഇതിനായി രാജ്യത്തുനിന്നും വിദേശത്തുനിന്നും ഭക്തർ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

1858 നവംബർ മാസത്തിൽ തങ്ങളുടെ ഗുരുവായ ഫക്കീർ സിംഗ് ഖൽസയുടെ നേതൃത്വത്തിൽ 25 നിഹാങ് സിഖുകാർ ബാബറി മസ്ജിദ് പിടിച്ചെടുത്ത് പരമ്പരാഗത പൂജകൾ നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ബാബറി മസ്ജിദിന്റെ ചുവരുകളിൽ രാമനാമം എഴുതുകയും കാവി പതാക ഉയർത്തുകയും ചെയ്തു. അക്കാലത്തെ മസ്ജിദിന്റെ ചുമതലക്കാരന്റെ പരാതിയെത്തുടർന്ന്, 1858 നവംബർ 30-ന് അന്നത്തെ അവധ് പോലീസ് സ്റ്റേഷനിൽ നിഹാംഗ് സിഖുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

”ഞാൻ നിഹാങ് സിംഗ് ആണെങ്കിലും, എനിക്ക് സനാതന ധർമ്മത്തിലും സിഖ് മതത്തിന് തുല്യമായ വിശ്വാസമുണ്ട്. രാമക്ഷേത്രത്തിന് വേണ്ടി പോരാടിയവരിൽ സിഖുകാരും ഉണ്ടായിരുന്നുവെന്ന് സിഖുകാർക്കും ഹിന്ദുക്കൾക്കുമിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന എല്ലാ മതമൗലികവാദികളും അറിയണം. തനിക്ക് ഒരു രാഷ്‌ട്രീയ പാർട്ടിയുമായും ബന്ധമില്ല, ഞാൻ തനത് പാരമ്പര്യങ്ങളുടെ വാഹകൻ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിഹാംഗുകളും ഹിന്ദുക്കളും തമ്മിലുള്ള ഏകോപനം നിലനിർത്താൻ ശ്രമിച്ചത് കൊണ്ടാണ് എനിക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നത്. ഞാൻ ഒരു അമൃതധാരി (സ്‌നാനമേറ്റ) സിഖുകാരനാണ്, ഒപ്പം ഞാൻ കഴുത്തിൽ രുദ്രാക്ഷമാല ധരിക്കുന്നു, അതാണ് തന്റെ വിശ്വാസം ”ജതേദാർ ബാബ ഹർജിത് സിംഗ് റസൂൽപൂർ പറഞ്ഞു.

Tags: NihangAYODYASree Ram temple
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies