‘യുവർ ദാൽ വിൽ നോട്ട് കുക്ക് ഹിയറെന്ന് ‘ എസ്എഫ്ഐയുടെ ബാനറിന് പിന്നാലെ മലയാളം ഇംഗ്ലീഷിലേക്ക് മാറ്റി പറയുന്ന കോമഡികൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. എസ്എഫ്ഐയുടെ വിവരമില്ലായ്മയുടെ പോസ്റ്റർ ഉയർന്നതിന് പിന്നാലയാണ് സോഷ്യൽ മീഡിയ ഇത്തരം കമന്റുകൾകൊണ്ട് നിറഞ്ഞത്. ഗവർണർക്കെതിരെ ഉയർത്തിയ പോസ്റ്ററുകളിലാണ് എസ്എഫ്ഐയുടെ മംഗ്ലീഷ് കാട്ടികൂട്ടൽ.
റിംഗ് ഹാൻഡ് ചെയ്ഞ്ച്ഡ് (മോതിരം മാറ്റം), എനി ഇന്ദ്രാ ചന്ദ്രാ തിങ്ക് കെനോട്ട് സ്റ്റോപ്പ് മി(ഏതു ഇന്ദ്രനും ചന്ദ്രനും വിചാരിച്ചാലും എന്നെ തടയാൻ ആവില്ല), യു കാൻ ബയ് ആന്റ് കീപ്പ് വാട്ടർ (ആ വെള്ളം അങ്ങ് വാങ്ങി വച്ചാൽ മതി), യുവർ കോക്കനട്ട് കെനോട്ട് വാക്ക് ഹിയർ(നിന്റെ ഒരു തേങ്ങയും നടക്കില്ല ഇവിടെ) തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
കേരള വർമ്മ കോളേജിൽ എസ് എഫ് ഐ കെട്ടിയ ബാനറിലാണ് ‘ യുവർ ദാൽ വിൽ നോട്ട് കുക്ക് ഹിയർ ‘ എന്നാണ് എഴുതിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യസ മന്ത്രി പഠിപ്പിച്ച കോളേജിലെ കുട്ടികളുടെ വിവരം മനസിലായെന്നും കമന്റുകൾ വരുന്നുണ്ട്. എങ്കിലും ‘ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ് വേർഎവർ ഐ ഗോയിലും’ മികച്ചത് ഇപ്പോഴും വന്നിട്ടില്ലെന്ന അഭിപ്രായവും സോഷ്യൽ മീഡിയ പങ്കുവെക്കുന്നുണ്ട്.