എറണാകുളം: മാമലക്കണ്ടത്ത് കാട്ടാനയും കുഞ്ഞും കിണറ്റിൽ വീണ കാട്ടാനയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി വനംവകുപ്പ് ജീവനക്കാർ. ജനവാസമേഖലയിലെ കിണറ്റിലാണ് ആനയും കുട്ടിയും വീണത്. ഇന്നലെ രാത്രിയോടെയായിരുന്നു പൊന്നമ്മ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീട്ടു വളപ്പിലെ കിണറിനുള്ളിൽ ആനയും കുട്ടിയും വീണത്. ഇന്ന് രാവിലെയോടെയായിരുന്നു ആനയും കുഞ്ഞും കിണറ്റിൽ വീണത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ മേഖലയിൽ ആന ശല്യം രൂക്ഷമാണെന്നും തീറ്റ തേടി വന്നപ്പോൾ കാൽ വഴുതി വീണതാകാമെന്നും നാട്ടുകാർ പറഞ്ഞു. പുലർച്ചെയോടെ വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തിയതിന് ശേഷമാണ് കിണറിൽ നിന്നും ആനയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയത്.