ശ്രീനഗർ : തീവ്രവാദികൾക്ക് അഭയം നൽകിയ ജമ്മു കശ്മീർ സ്വദേശിയുടെ വീടും , വാഹനവും പോലീസ് കണ്ടുകെട്ടി . ബാരാമുള്ള ഫാറൂഖ് അഹമ്മദ് ഭട്ടിന്റെ വീടും , വാഹനവുമാണ് കണ്ടുകെട്ടിയത് . സ്വന്തം വീട്ടിൽ ഭീകരർക്ക് അഭയം ഒരുക്കിയ ആളാണ് ഫാറൂഖ് അഹമ്മദ് .
ഭീകരപ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരമാണ് ഇവ കണ്ടുകെട്ടിയത് .”തീവ്രവാദികൾക്ക് അഭയം നൽകുന്നതിനും അവർക്ക് പിന്തുണ നൽകുന്നതിനുമെതിരെയുള്ള കർശന നടപടി തുടരുന്നു, ബാരാമുള്ളയിൽ ഒരു റെസിഡൻഷ്യൽ ഹൗസും വാഹനവും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്”, പോലീസ് പ്രസ്താവനയിൽ പറഞ്ഞു.ബരാമുള്ള, ഗ്രീരി ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. ഭീകരർ ആയുധങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ചതും ഫാറൂഖ് അഹമ്മദിന്റെ വാഹനമാണ്.