മുംബൈ: ശ്രീ നാരായണ മന്ദിരസമിതി മുംബൈ വാഷി യൂണിറ്റിൽ ബാലവേദി രൂപീകരിച്ചു. ശ്രീനാരായണദർശനം ജീവിതത്തിൽ പകർത്താനാകും വിധം വളർന്നു വരുന്ന കുഞ്ഞുങ്ങളെ വാർത്തെടുക്കാനായിട്ടാണ് ബാലവേദി രൂപീകരിച്ചത്. വാഷി യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ ലീല തങ്കപ്പൻ, സിന്ധു സുധാകരൻ, ജയശ്രീ ശിവപ്രസാദ്, ഷിനി ചന്ദ്രബോസ് എന്നിവർ ബാലവേദിയിൽ കുട്ടികൾക്ക് ശിക്ഷണം നൽകുമെന്ന് കൗൺസിൽ അംഗം ബാലൻ ഡി. പണിക്കർ അറിയിച്ചു.