ആലപ്പുഴ: ഒന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ. ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ഇരുവരുടെയും അറസ്റ്റ് ഖേപ്പെടുത്തും. ഐപിസി 324,326 വകുപ്പുകൾ പ്രകാരവും ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാർ എന്നിവർക്കെതിരെയാണ് കേസ്.
സാരമായി പരിക്കേറ്റ കുഞ്ഞ് നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തിയോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് പരിക്കേറ്റത്. കുഞ്ഞിന്റെ കൈയിൽ പൊട്ടലുണ്ടായതായും ശരീരം മുഴുവൻ ചൂരൽ കൊണ്ട് അടിച്ച പാടുകൾ ഉള്ളതായും പോലീസ് അറിയിച്ചു.