ആലപ്പുഴ: ഒന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയും സുഹൃത്തും റിമാൻഡിൽ. ആലപ്പുഴ ആർത്തുങ്കലിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികൾക്കെതിരെ ജ്യാമമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാർ എന്നിവർക്കെതിരെയാണ് കേസ്. ഐപിസി 324,326 വകുപ്പുകൾ പ്രകാരവും ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.
സാരമായി പരിക്കേറ്റ കുഞ്ഞ് നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തിയോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് പരിക്കേറ്റത്.
കുട്ടിയുടെ അച്ഛനുമായി പിണങ്ങി സുഹൃത്തിനൊപ്പമാണ് അമ്മ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കൃഷ്ണകുമാർ കുഞ്ഞിന്റെ അച്ഛന്റെ ബന്ധുവീട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അച്ഛനാണ് പോലീസിൽ പരാതി നൽകിയത്.