നെഹ്‌റുവിന്റേത് പോലെ വിനീത വിധേയരായല്ല, സർദാർ പട്ടേലിന്റേത് പോലെ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമാണ് മോദി സർക്കാരിന് ചൈനയോടുള്ളത്: എസ്.ജയശങ്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്‌റുവിന്റേത് പോലെ വിനീത വിധേയരായല്ല, സർദാർ പട്ടേലിന്റേത് പോലെ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമാണ് മോദി സർക്കാരിന് ചൈനയോടുള്ളത്: എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 09:22 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനയുമായി ഇടപഴകുന്നതിൽ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. നെഹ്‌റുവിന്റെ ചൈനയുമായുള്ള സമീപനത്തെ വിമർശിച്ച ജയശങ്കർ, സർദാർ പട്ടേൽ സ്വീകരിച്ച നയമാണ് ഇന്ന് ഇന്ത്യ പിന്തുടരുന്നതെന്നും വ്യക്തമാക്കി. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു ചൈനയോട് വിനീത വിധേയമായ സമീപനമാണ് കാണിച്ചിരുന്നത്. എന്നാൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭഭായ് പട്ടേൽ ഇന്ത്യയുടെ താത്പര്യങ്ങളും നിലപാടുകളും കണക്കിലെടുത്ത് യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമാണ് ചൈനയോട് സ്വീകരിച്ചിരുന്നതെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.

” സർദാർ വല്ലഭഭായ് പട്ടേൽ അന്ന് സ്വീകരിച്ച ആ നിലപാടിനോട് അടുത്ത് നിൽക്കുന്നതാണ് ഇന്ന് മോദി സർക്കാർ ചൈനയോട് സ്വീകരിക്കുന്ന സമീപനം. ചൈനയെ യാഥാർത്ഥ്യബോധത്തോടെ തന്നെ കൈകാര്യം ചെയ്യണമെന്നാണ് ഞാൻ അഭിപ്രായപ്പെടുന്നത്. സർദാർ പട്ടേലും നെഹ്‌റുവും സ്വീകരിച്ച നിലപാടുകൾ തമ്മിൽ വലിയ അന്തരം ഉണ്ടായിരുന്നു. ചൈനയോട് എങ്ങനെ സമീപിക്കണം എന്നത് സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളും അവിടെ ഉണ്ടായിരുന്നു.

വിനീത വിധേയരായി അവരോട് ബഹുമാനം കാണിച്ച് നിൽക്കുന്ന ഒരു സമീപനമാണ് നെഹ്‌റു ആദ്യ നാളുകളിൽ സ്വീകരിച്ചത്. 1962ലെ യുദ്ധമാണ് ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചത്. നെഹ്‌റു ആദ്യം സ്വീകരിച്ച നിലപാട് ഇന്ത്യയ്‌ക്ക് വളരെ അധികം ബുദ്ധിമുട്ടികൾ ഉണ്ടാക്കുന്നതായിരുന്നുവെന്നും” ജയശങ്കർ ചൂണ്ടിക്കാട്ടി.

Tags: NEHRUS JaishankarSardar Patelpm modiFEATURED2
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies