മുംബൈ : ലഷ്‌കർ-ഇ-ത്വയ്ബയുടെ സ്ഥാപകരിലൊരാളായ ഹാഫിസ് അബ്ദുൾ സലാം ഭൂട്ടാവി മരണപ്പെട്ടതായി യുഎൻ വ്യക്തമാക്കി .പാക് ജയിലിൽ കഴിയുകയായിരുന്ന ഭൂട്ടാവി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നാണ് റിപ്പോർട്ട് . മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണത്തിലും ഭൂട്ടാവിക്ക് പങ്കുണ്ട്. തീവ്രവാദ ഫണ്ടിംഗ് കേസിൽ പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖ്പുര ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഭൂട്ടാവി .
മാത്രമല്ല മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് പാകിസ്താനില്‍ കസ്റ്റഡിയിലാണെന്നും 78 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണെന്നും യുഎസ് പറയുന്നു . ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട ഏഴു കേസുകളിലാണ് സയീദ് ശിക്ഷ അനുഭവിക്കുന്നതെന്ന് യുഎന്‍ വ്യക്തമാക്കുന്നു.