പത്തനംതിട്ട: കടമ്മനിട്ടയിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച എസ്എഫ്ഐ നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എസ്എഫ്ഐ നേതാവും സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗവുമായ ഒന്നാം പ്രതി ജയ്സൺ ജോസഫിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ഈ മാസം 15ന് കേസിലെ മറ്റ് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. കേസിൽ ഇവരെ അറസ്റ്റ് ചെയ്താലും ജാമ്യം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ ഡിസംബർ 20നാണ് നിയമ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസെടുക്കാതിരുന്ന പോലീസ്, പരാതിക്കാരിക്കെതിരെ തുടരെ കേസ് എടുത്തിരുന്നു.