'ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം തുടരും; തടയാൻ ശ്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കയുടെ മുന്നറിയിപ്പ് തള്ളി ഭീഷണിയുമായി ഹൂതി നേതാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം തുടരും; തടയാൻ ശ്രമിച്ചാൽ തിരിച്ചടിക്കും’; അമേരിക്കയുടെ മുന്നറിയിപ്പ് തള്ളി ഭീഷണിയുമായി ഹൂതി നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 06:32 am IST
FacebookTwitterWhatsAppTelegram

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഹൂതി വിമതർക്ക് അമേരിക്ക നൽകിയ മുന്നറിയിപ്പ് തള്ളി നേതാവ് അബ്ദുൾ മാലിക് അൽ ഹൂദി. സൈനിക നടപടിയുമായി മുന്നോട്ട് പോയാൽ അമേരിക്കയ്‌ക്കും അവരുടെ സഖ്യകക്ഷികൾക്കും ശക്തമായ മറുപടി നൽകുമെന്നാണ് ഭീഷണി. അമേരിക്ക തങ്ങൾക്ക് നേരെ തിരിയുകയാണെങ്കിൽ ശക്തമായി നേരിടുമെന്നാണ് അബ്ദുൾ മാലിക് അൽ ഹൂദി ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത്. അമേരിക്കയോ സഖ്യകക്ഷികളോ ഏതെങ്കിലും രീതിയിൽ ഹൂതികളെ ആക്രമിച്ചാൽ അതിലും വലിയ ശിക്ഷ നൽകുമെന്നും ഇയാൾ ഭീഷണി മുഴക്കി.

” കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഇനിയും തുടരും. ഇസ്രായേലുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള കപ്പലുകളെയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. അമേരിക്ക, ബ്രിട്ടൺ, ഇസ്രായേൽ എന്നിവരുമായി ഏറ്റുമുട്ടാൻ ഞങ്ങൾ തയ്യാറാണ്. അതിനായി എത്ര പേരുടെ ജീവൻ നഷ്ടമായാലും അത് തങ്ങളെ ബാധിക്കില്ല. ആയിരക്കണക്കിന് പോരാളികളെയാണ് അമേരിക്കയ്‌ക്ക് എതിരെയുള്ള യുദ്ധത്തിനായി അണിനിരത്തിയിരിക്കുന്നതെന്നും” അൽ ഹൂദി പറയുന്നു.

കഴിഞ്ഞ രണ്ട് മാസത്തോളമായി ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ശക്തമായതിന് പിന്നാലെയാണ് അമേരിക്ക ശക്തമായ താക്കീതുമായി രംഗത്തെത്തിയത്. ഇനിയും ആക്രമണം തുടരാനാണ് ഉദ്ദേശമെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ പാതകളിൽ ഒന്നായ ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളെ അപലപിക്കുന്ന പ്രമേയം യുഎൻ സുരക്ഷാ കൗൺസിലും പാസാക്കിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും രണ്ട് മാസം മുൻപ് പിടിച്ചെടുത്ത ചരക്ക് കപ്പൽ വിട്ടു നൽകണമെന്നും സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു.

അതേസമയം കഴിഞ്ഞ ദിവസം മേഖലയിലൂടെ കടന്നുപോയ ഒരു കപ്പലിന് നേരെ ഹൂതികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. നവംബർ 19ന് ശേഷം ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന 27ാമത്തെ ആക്രമണമാണ് ഇതെന്നും കമാൻഡ് പ്രസ്താവനയിൽ പറയുന്നു.

Tags: USisraelFEATURED2Red Seahouthi leader
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies