കഴിക്കുന്ന ഭക്ഷണവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ നല്ല ആഹാരം കഴിക്കണം, നല്ല രീതിയിൽ ആഹാരം പാകം ചെയ്യണം. പാചകം ചെയ്യാൻ വിവിധ തരത്തിലുള്ള എണ്ണകൾ ഉപയോഗിക്കുന്നവരാണ് നാം. പല തരം എണ്ണകൾ ഉപയോഗിക്കുന്നതിന്റെ ഗുണ ദോഷങ്ങൾ അറിയാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത്.
ഏത് എണ്ണ ഉപയോഗിക്കാമെങ്കിലും ചിലത് ഉയർന്ന അളവിൽ ശരീരത്തിന് ഗുണങ്ങൾ നൽകുന്നു. അത്തരിലൊരു പാചക എണ്ണയാണ് സോയാബീൻ എണ്ണ. സോയാബീൻ ചെടിയുടെ വിത്തുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് ഈ എണ്ണ. ആരോഗ്യകരമായ ഈ പാചക എണ്ണയുടെ ഗുണങ്ങൾ അറിയാം..
1) ഹൃദയാരോഗ്യത്തിന്
പോളി-അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുള്ള എണ്ണയാണ് സോയാബീൻ ഓയിൽ. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) അനുസരിച്ച് സോയാബീൻ ഓയിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാനും ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും സഹായിക്കുന്നു.
2) എല്ലുകളുടെ ആരോഗ്യത്തിന്
എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിയ വിറ്റമിൻ കെയുടെ ഉറവിടമാണ് സോയാബീൻ ഓയിൽ. എല്ലുകൾ പൊടിയുന്നത് തടയാൻ ഇതിന് കഴിയുന്നു. പ്രതിദിനം അഞ്ച് മില്ലിഗ്രാം വിറ്റാമിൻ കെ കഴിക്കുന്നത് ആർത്തവവിരാമം നേരിടുന്ന സ്ത്രീകളുടെ അസ്ഥികൾക്ക് ബലം നൽകുന്നു.
3) ചർമ്മാരോഗ്യത്തിന്
നിരവധി സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളിലെ പ്രദാന ഘടകമാണ് സോയാബീൻ ഓയിൽ. ചർമ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട വിറ്റാമിൻ ഇ, ആൻറി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. സോയാബീൻ എണ്ണ ശരീരത്തിൽ പുരട്ടുന്നത് അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന ചർമ്മ വീക്കത്തിൽ നിന്നും സൂര്യഘാതത്തിൽ നിന്നും സംരക്ഷണം നൽകുന്നു.
4) മുടിയുടെ ആരോഗ്യത്തിന്

മുടികൊഴിച്ചിലിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് സോയബീൻ ഓയിൽ ഉപയോഗിക്കാം. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒമേഗ-3, വിറ്റാമിൻ ഇ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. സമ്മർദ്ദം, ഹോർമോൺ വ്യതിയാനം എന്നിവ കുറയ്‌ക്കാനും ഇത് സഹായിക്കും.
5) യുവത്വം നിലനിർത്താൻ
പ്രായമാകുന്നത് പോലെ തോന്നുന്നുണ്ടോ? പരിഹാരം സോയാബീൻ എണ്ണയിലുണ്ട്. ഇതിലെ ഒമോഗ 3 യുവത്വം നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തെ ചുളിവുകളിൽ നിന്നും മറ്റും സംരക്ഷിക്കുന്നു.















